Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sitting In A Hurry

Kannur

തിരക്കിലമർന്ന് ഇ​രി​ട്ടി

ഇ​രി​ട്ടി: പു​തി​യ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ന് ശേ​ഷം ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട നാ​ളു​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ. ന​ഗ​ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത ഗ​താ​ഗ​ത സ്തം​ഭ​ന​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. കീ​ഴൂ​ർ മു​ത​ൽ ഇ​രി​ട്ടി പു​തി​യ പാ​ലം ക​വ​ല വ​രേ​യും ക​ല്ലും​മു​ട്ടി മു​ത​ൽ പു​തി​യ പാ​ലം വ​രേ​യും എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ക്കാ​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​തോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​തും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​റ്റ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും കു​ടും​ബ​ത്തോടൊ​പ്പം ക്രി​സ്മ​സ് കൂ​ടാ​ൻ നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​തും തി​ര​ക്കി​നി​ട​യാ​ക്കി.

കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കൂ​ടു​ത​ലാ​യി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി. മാ​ക്കൂ​ട്ടം -ചു​രം പാ​ത വ​ഴി ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കു​ടു​ബ​സ​മേ​തം കാ​റു​ക​ളി​ലും മ​റ്റും എ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ പ്പെ​ട്ട​ത്. ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ചാ​ർ​ജി​ന്‍റെ ര​ണ്ടി​ര​ട്ടി​യോ​ള​മാ​ണ് വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​ത്. അ​മി​ത​മാ​യ ചാ​ർ​ജും ബൂ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും കാ​ര​ണം മി​ക്ക​വ​രും സ്വ​ന്തം വാ​ഹ​ന​വു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക്രി​സ്മ​സ് അ​വ​ധി​കാ​ര​ണം കു​ട​ക് ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി മ​ല​യാ​ളി​ക​ളു​ടെ വ​ലി​യൊ​രു ഒ​ഴു​ക്ക് ത​ന്നെ​യു​ണ്ടാ​യി. കു​ട​ക് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കൊ​ടും​ത​ണു​പ്പ് സ​ഞ്ചാ​രി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ കു​ട​കി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചു. ഇ​തും ഇ​രി​ട്ടി - കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ തി​ര​ക്കി​നി​ട​യാ​ക്കി.

ഇ​രി​ട്ടി പ​ഴ​യ​പാ​ലം അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് മു​ട​ങ്ങി​യ വ​ൺ​വേ സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു​മൂ​ലം ഇ​രി​ട്ടി​യി​ലേ​ക്കും ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ലം ക​വ​ല​യി​ൽ നി​ന്നും കൂ​ട്ടു​പു​ഴ, ഉ​ളി​ക്ക​ൽ, ഇ​രി​ക്കൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു​പോ​കേ​ണ്ടി വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​സ്തം​ഭ​ന​മാ​ണ് ഒ​രു​പ​രി​ധി​വ​രെ ന​ഗ​ര​ത്തി​ലാ​കെ ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

ര​ണ്ട് ദി​വ​സ​മാ​യി ഇ​രി​ട്ടി പാ​ല​ത്തി​ലും ടൗ​ണി​ലും കൂ​ടു​ത​ൽ പോ​ലീ​സി​നേ​യും ഹോം​ഗാ​ർ​ഡി​നേ​യും നി​യ​മി​ച്ചാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു വി​ടു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സ് ബ​സ് ഇ​ടി​ച്ചു ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഴ​യ​പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട​ത്. ര​ണ്ട് മാ​സ​മാ​യി​ട്ടും അ​റ്റ​കു​റ്റു​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി പ​ഴ​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ച്ചി​ല്ല. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും തി​ര​ക്കി​നി​ട​യാ​ക്കു​ന്നു​ണ്ട്.

Latest News

Up